തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ശത്രുക്കളെ തിരിച്ചറിഞ്ഞതായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി. ഇത്രയും നാള്‍ എല്ലാവരും പയറ്റിയ തന്ത്രം തന്റെയെടുത്ത് നടക്കില്ലെന്നും കെഎസ്ആര്‍ടിസിയുടെ ശത്രുക്കള്‍ ഉളളിലുള്ളവര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കെഎസ്ആര്‍ടിസി യൂണിയന്‍ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
എന്ത് ചെയ്താലും സംരക്ഷിക്കാന്‍ ആളുണ്ടെന്ന ചിന്ത മാറണമെന്നും ഈ മാസം 31ന് തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളക്ഷന്‍ കൂട്ടാനും കെഎസ്ആര്‍ടിസിയെ ജനകീയമാക്കാനും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി.
അതേസമയം, തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറായി തച്ചങ്കരി ബസ്സില്‍ സജീവമായിരുന്നു. തൊഴിലാളികളുടെയും യാത്രക്കാരുടെയും പ്രശ്‌നങ്ങള്‍ അനുഭവിച്ച് അറിഞ്ഞ് പരിഹാരം കാണാനാണ് പുതിയ വേഷമണിഞ്ഞതെന്ന് തച്ചങ്കരി പറഞ്ഞു. തമ്പാനൂരില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ യാത്ര.
Post Your Comments