ചെന്നൈ: പ്രധാനമന്ത്രിക്ക് കത്തെഴുതി 17കാരന്‍ ആത്മഹത്യ ചെയ്‌തു. പിതാവിന്റെ അമിത മദ്യപാനത്തില്‍ മനം നൊന്താണ് 17കാരന്‍ ആത്മഹത്യ ചെയ്‌തത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയും പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയുമായ ദിനേശാണ് ആത്മഹത്യ ചെയ്‌തത്. പിതാവിന്റെ മദ്യപാനമാണ് തന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്നും, മദ്യം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ഇ.പളനിസാമിയ്‌ക്കും കുട്ടി കത്തെഴുതിയിട്ടുണ്ട്.
നീറ്റ് പരിശീലനത്തിന് പോയിരുന്ന കുട്ടി പിതാവിന്റെ അമിത മദ്യപാനം മൂലം ഏറെനാളായി മാനസിക സംഘര്‍ഷത്തിലായിരുന്നു. പിതാവിന്റെ മദ്യപാനം മൂലം വീട്ടില്‍ കലഹം പതിവായിരുന്നതാണ് ദിനേശിനെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത്. കുട്ടി വണ്ണര്‍പെട്ടിയിലെ പാലത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. തന്റെ മരണാനന്തര ചടങ്ങുകളില്‍ പോലും പിതാവ് പങ്കെടുക്കരുതെന്ന് ദിനേശ് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Post Your Comments