Latest NewsNewsIndia

താജ് മഹലിന്റെ നിറം മാറുന്നു; കേന്ദ്രത്തോട് റിപ്പോർട്ട് തേടി കോടതി

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ നിറം മറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി . ഈ വിഷയത്തിൽ കേന്ദ്രത്തോട് കോടതി റിപ്പോർട്ട് തേടി. ഇക്കാര്യം പരിഹരിക്കുന്നതിന് വിദഗ്ധരുടെ സേവനം പരിഗണിക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

വർദ്ധിച്ചുവരുന്ന മലിനീകരണം കാരണം താജ് മഹലിലെ വെളുത്ത മാർബിളുകൾ ആദ്യം മഞ്ഞനിറത്തിലാവുകയും പിന്നീട് അവ തവിട്ടും പച്ചയും നിറങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു. ഈ സംഭവത്തെ അത്ര ചെറുതായി കാണാൻ കഴിയില്ലെന്നും ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ സംരക്ഷണത്തിന് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ധരുടെ സേവനം പ്രജോജനപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും അതിനെ പുനഃസ്ഥാപിക്കുന്നതിനും കേന്ദ്രത്തിനു ചുമതലയുണ്ട്. താജ് മഹലിന്റെ പുതിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചതിന് ശേഷം ജസ്റ്റിസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയ്ക്കാണ് താജ് മഹലിന്റെ സംരക്ഷണ ചുമതലയുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മേത്തയാണ് ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കൂടുതല്‍ വാദത്തിനായി മേയ് ഒന്‍പതിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button