
റിയാദ്: സൗദി സന്ദര്‍ശക വിസയുടെ നിരക്കില്‍ ഇളവെന്ന സൂചനയുമായി ട്രാവല്‍ ഏജന്‌റുമാര്‍. 2000 റിയാല്‍ ഈടാക്കുന്ന സ്ഥാനത്ത് 300 റിയാല്‍ ഈടാക്കാനുള്ള നീക്കമാണിതെന്നും ഏജന്‌റുമാര്‍ പറയുന്നു. ഏജന്‍സികള്‍ക്ക് ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം ലഭിച്ചതായാണ് വിവരം. എന്നാല്‍ സൗദി അധികൃതരില്‍ നിന്ന് സ്ഥിതീകരണം ലഭിച്ചിട്ടില്ല. 2016 ഒക്ടോബറിലാണ് അവസാനമായി സൗദിയിലേക്കുളള സന്ദര്‍ശക വിസയുടെ നിരക്ക് വര്‍ധിപ്പിച്ചത്.
കേരളത്തില്‍ നിന്നും ഫാമിലി വിസ, സ്റ്റാംപിങ്, ഇന്‍ഷുറന്‍സ് ,ജിഎസ്ടി ഉള്‍പ്പടെ 45,000 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് മെയ്ദിനത്തിനു ശേഷം നിലവില്‍ വരുമെന്നാണ് പ്രഖ്യാപനം. വരും ദിവസങ്ങളില്‍ വിസ നിരക്ക് അടയ്ക്കുമ്പോള്‍ ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഏജന്‌റുമാര്‍ അറിയിച്ചു.
Post Your Comments