പെരുമ്പാവൂർ: പാപ്പുവിന്റെ മരണസര്‍ട്ടിഫിക്കറ്റിനെ ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മിൽ തർക്കമെന്ന് സൂചന. മകള്‍ ദീപയുടെ കൈവശമുള്ള ഭര്‍ത്താവു പാപ്പുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്കു വാങ്ങിച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ട് ജിഷയുടെ അമ്മ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന്റെ പേരില്‍ നടപടി എടുത്തില്ല എന്ന് ആരോപിച്ച് സ്റ്റേഷനിൽ വെച്ച് എസ്.ഐയുമായി വാക്കുതർക്കം ഉണ്ടായതായും സൂചനയുണ്ട്.
Read Also: എംഎല്‍എയുടെ വീടിന് നേരെ ആക്രമണം
പരാതിക്കു പരിഹാരം കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ സാര്‍ എന്തിനാണു യൂണിഫോം ഇട്ടിരിക്കുന്നത്. ഞാന്‍ അല്ല സാര്‍ ആണ് ഇറങ്ങേണ്ടത് എന്ന് ഇവര്‍ പറഞ്ഞതായും തുടർന്ന് പോലീസുകാരെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. മരണ സര്‍ട്ടിഫിക്കറ്റ് താന്‍ അറിയാതെ വാങ്ങിയത് ശരിയായില്ല എന്നും അതു തനിക്കു വേണം എന്നുമായിരുന്നു രാജേശ്വരിയുടെ ആവശ്യം. എന്നാൽ കോപ്പി തരാം എന്നായിരുന്നു ദീപയുടെ നിലപാട്. ഇതോടെ രാജേശ്വരി കോപകുലയാകുകയായിരുന്നു. കോടതി വഴിയേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ എന്ന് സ്റ്റേഷനിൽ നിന്ന് അറിയിച്ചതോടെയാണ് രാജേശ്വരി സ്റ്റേഷനിലെത്തിയത്.
Post Your Comments