തടാക യാത്ര ചെയ്യാന്‍ നമ്മളില്‍ പലരും ആഗ്രഹിക്കാറുണ്ട്. ജലാശയങ്ങളിലൂടെ കരയിലെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാന്‍ പറ്റുന്ന ചില തടാകങ്ങളെക്കുറിച്ച് അറിയാം
ഹമിർസർ തടാകം
ഗുജറാത്തിലെ ബുജിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 450 ഓളം വര്‍ഷം പഴക്കമുള്ള ഈ തടാകം നിര്‍മ്മിച്ചത് ഇവിടുത്തെ ഭരണാധികാരിയായിരുന്ന റാവു ഹാമിറാണ്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ തടാകത്തിന് ഹമിർസർ തടാകം എന്ന പേര് ലഭിച്ചത്.
തടാകത്തിന്‍റെ കിഴക്ക് ഭാഗത്താണ് ബുജിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ തടാകത്തിന് നടുവിലായി ഒരു പൂന്തോട്ടവും നിര്‍മ്മിച്ചിട്ടുണ്ട്.
കന്‍കാരിയ തടാകം
കുതുബുദ്ദീന്‍ സുല്‍ത്താന്‍ പണിത മനോഹരമായ ജലാശയമാണ് കന്‍കാരിയ. ഗുജറാത്തിലെ അഹമ്മബാദില്‍ സ്ഥിതി ചെയ്യുന്ന ഈ ജലാശയത്തിന് നടുവിലായി ഒരു മണ്‍തുരുത്തില്‍ വേനല്‍കാല വസതിയും അതിന് ചുറ്റും നഗീന വാടി എന്ന സുന്ദരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദങ്ങള്‍ ഈ ജലാശയത്തിനരികിലുണ്ട്.
നൽ സരോവർ
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് 64 കിലോമീറ്റർ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ദേശാടനക്കിളികളുടെ സങ്കേതമായ ഈ സ്ഥലം ഒരു പക്ഷി സങ്കേതം കൂടിയാണ്.
നൂറുകണക്കിന് ഇനത്തിൽപ്പെട്ട പക്ഷികളെ ഇവിടെ കാണാൻ കഴിയും. രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് ഇവിടെ സന്ദർശന സമയം. തടാകത്തിലൂടെ ബോട്ടിംഗിനും തടാകത്തിന് ചുറ്റും കുതിരസവാരിക്കും സൗകര്യമുണ്ട്.
Post Your Comments