മുസ്ലീം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണ സംഖ്യ 24ആയി. ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഭീകരര്‍ പള്ളിയില്‍ ആക്രമണം നടത്തിയത്. നമസ്‌ക്കാരത്തിനൊരുങ്ങുന്നവര്‍ക്കിടയില്‍ നിന്ന് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
നൈജീരിയയിലെ വടക്കുകിഴക്കന്‍ നൈജീരിയയിലെ മുബി നഗരത്തിലുള്ള മുസ്ലീം പള്ളിയിലാണ് ബൊക്കോഹറാം ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments