Latest NewsKeralaNews

കുട്ടികളുടെ ബലാത്സംഗ ലൈംഗിക വീഡിയോകള്‍ വ്യാപകമായി കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന സംഘം പിടിയില്‍

മലപ്പുറം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലും ഇതിന് കുറവില്ല. കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും കേരളത്തിലെ സോഷ്യല്‍ മീഡിയകളില്‍ യാതൊരു കുറവുമില്ല. ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇത്തരം ഗ്രൂപ്പുകള്‍ സുലഭമാണ്.

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് മലപ്പുറത്ത് നിന്നും യുവാവിനെ പോലീസ് പിടികൂടി. കുട്ടികളുടെ അശ്ലീലവീഡിയോ റാക്കറ്റ് നടത്തി വന്ന 24കാരനായ അഷ്‌റഫ് അലി എന്ന യുവാവാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളും പിടിയിലായതായാണ് വിവരം. അഷ്‌റഫ് അലിയും കൂട്ടരും ടെലിഗ്രാമിലൂടെ നാല് ഗ്രൂപ്പ്കളിലൂടെയാണ് കുട്ടികളുടെ ബലാത്സംഗ ലൈംഗിക വീഡിയോകള്‍ വ്യാപകമായി കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

അയ്യായിരത്തോളം ആള്‍ക്കാരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നാല് വയസായ കുട്ടിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ വരെ ഗ്രൂപ്പില്‍ അഡ്മിന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ ഉള്ളവര്‍ പോലും ഗ്രൂപ്പില്‍ അംഗമാണ്. ഒരു വയസ് മുതലുള്ള കുട്ടികളുടെ ന്ഗ്ന ചിത്രങ്ങള്‍ മോശമായ രീതിയില്‍ ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു വയസ് മുതല്‍ 15 വയസ് വരെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോയുമാണ് പ്രധാനമായും ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്തിരുന്നത്.

ഗ്രൂപ്പ് അഡ്മിനായ അഷ്‌റഫ് ഗ്രൂപ്പിലെ മറ്റുള്ളവരോടും ഇത്തരത്തിലെ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ പറയുന്നുണ്ട്. ഇന്ത്യന്‍ കുട്ടികളുടെ പോണ്‍ വീഡിയോകളാണ് ഗ്രൂപ്പില്‍ ആവശ്യപ്പെടുന്നത്. മലയാളികള്‍ക്ക് വേണ്ടി മാത്രമായുള്ളതാണ് ഗ്രൂപ്പ്.

video courtesy: NDTV

shortlink

Related Articles

Post Your Comments

Related Articles


Back to top button