കോതമംഗലം: നിയന്ത്രണം വിട്ട കാറിടിച്ച് വീടിന് മുന്നില്‍ നിന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുന്നേക്കാട് പുത്തന്‍പുര വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സിയാണ് (52) മരിച്ചത്. ഇന്ന് വൈകിട്ട് ജനത്തിരക്കേറിയ പുന്നേക്കാട് കവലയ്ക്ക് തൊട്ടടുത്തായിരുന്നു അപകടം. കോതമംഗലത്ത് നിന്ന് തട്ടേക്കാടിന് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വീടിന് മുന്നില്‍ നിന്ന എല്‍സിയെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ട് പോയ കാര്‍ പോസ്റ്റില്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ എല്‍സിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Also read ; ഒമാനിൽ വാഹനാപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
Post Your Comments