KeralaNews

ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥിയുടെ വയറ്റിൽ ഇരുമ്പുകക്ഷണം കുരുങ്ങി

തൃശൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്ന് ഭക്ഷണം കഴിച്ച പ്ലസ്ടു വിദ്യാർഥിയുടെ വയറ്റിൽ ഇരുമ്പുകഷണം കുടുങ്ങി. എടമുട്ടം സ്വദേശി അറുമുഖന്റെ മകൻ ശ്രീഹരിചന്ദിന്റെ വയറ്റിലാണ് ഇരുമ്പുകഷണം പെട്ടത്.

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ മസാലദോശ കഴിച്ചശേഷം ശ്രീഹരിചന്ദിനു അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ ഇരിമ്പുകഷണം കണ്ടെത്തിയത്. ഡോക്ടർമാർ കുഴലിറക്കി ഇരുമ്പു കഷണം പുറത്തെടുത്തു. ശ്രീഹരിചന്ദ് ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെ കാണാനാണ് ശ്രീഹരിചന്ദ് വീട്ടുകാരോടൊപ്പം മെഡിക്കൽ കോളേജിൽ എത്തിയത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യമുണ്ട്. കോഫി ഹൗസ് അടക്കം മെഡിക്കൽ കോളേജിലെ ഭക്ഷണശാലകളിൽ ശുചിത്വവും ഗുണനിലവാരവുമില്ലെന്ന പരാതികൾ വ്യാപകമാണ്.

ഇരുമ്പുകഷണം പെട്ടത് തങ്ങൾ നൽകിയ ഭക്ഷണത്തിൽ നിന്നലെന്ന് കോഫി ഹൗസ് അധികൃതർ പറഞ്ഞു. ശുചിത്വവും നിലവാരവും ഉറപ്പുവരുത്തിയാണ് ഭക്ഷണം നൽകുന്നത്. വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കുന്നതടക്കുമുള്ള സഹായം നൽകിയെന്നും അവർ പറഞ്ഞു.

shortlink

Post Your Comments


Back to top button