കോട്ടയം: സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പരിഹാസവുമായി അഡ്വ.എ.ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
മെയ് ദിനം. സാര്‍വദേശീയ തൊഴിലാളി ദിനം. ചിക്കാഗോ രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കുന്ന ഈ ദിവസം മുതല്‍ സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഇനിയാരും നോക്കുകൂലി മോഹിക്കരുത്, ചോദിക്കരുത്, കൊടുക്കരുത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നോക്കുകൂലി നിയമം മൂലം നിരോധിച്ചു; പിടിച്ചുപറിക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ വകുപ്പുണ്ടാക്കി.
എന്നിട്ടോ? ഒരു ചുക്കും നടന്നില്ല. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് ഭേദമന്യേ ചുമട്ടുതൊഴിലാളികള്‍ തുടര്‍ന്നും നോക്കുകൂലി പിടിച്ചുവാങ്ങി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
Post Your Comments