ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്രം വ്യക്തമാക്കി. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ നിരന്തരമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.
ഇനിമുതല്‍ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
Post Your Comments