Latest NewsKeralaNews

പ്രവാസിയായ ഭര്‍ത്താവ് എത്തിയ ദിവസം ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഭാര്യ ഒളിച്ചോടി, മുങ്ങിയത് കാറും നൂറ് പവന്റെ ആഭരണവുമായി

കരുനാഗപ്പള്ളി: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും മടങ്ങി എത്തിയ ദിവസം ഭാര്യ കാമുകന്റെ ഒപ്പം ഒളിച്ചോടി. ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിന്റെ ഒപ്പമാണ് യുവതി ഒളിച്ചോടിയത്. ഭര്‍ത്താവ് ഗര്‍ഫില്‍നിന്നും മടങ്ങിയെത്തിയ ദിവസം തന്നെ രാത്രിയിലാണ് ഭാര്യ കടുംകൈ ചെയ്തത്. ദമ്പതികള്‍ വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളു. എന്‍ജിനിയറിംഗ് ബിരുദധാരിയാണ് യുവതി. വ്യാഴാഴ്ചയാണ് സംഭവം.

വിവാഹശേഷം വിദേശത്തുപോയ ഭര്‍ത്താവിന് ഭാര്യയ്ക്ക് മറ്റൊരു ബന്ധമുള്ളതായി സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഭാര്യയെ അറിയിക്കാതെ അടിയന്തരമായി വീട്ടിലെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ വരവില്‍ സംശയം തോന്നിയ യുവതി തിരുവനന്തപുരം സ്വദേശിയായ വിഷ്ണു എന്ന കാമുകനുമായി ആഭരണങ്ങളും കാറുമായി കടക്കുകയായിരുന്നു.

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പ്രവാസി കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം കരുനാഗപ്പള്ളി കോടതിയില്‍ കമിതാക്കള്‍ ഹാജരായി. എന്നാല്‍ യുവതി കാമുകനൊപ്പം തന്നെ പോയി. കാറും സ്വര്‍ണ്ണവും ഇപ്പോഴും യുവതിയുടെ പക്കലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button