Latest NewsKeralaNews

കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരൻ പിടിയിൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് സ്വർണപ്പണയ അപ്രൈസർ പിടിയിൽ. തട്ടിപ്പ് കേസിൽ ബാങ്കിലെ സ്വർണപ്പണയ അപ്രൈസർ തേവലക്കര പാലയ്ക്കൽ കാഞ്ഞിയിൽ വീട്ടിൽ എസ്.ബിജു കുമാറിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.

കെഎസ്എഫ്ഇ സിവിൽ സ്റ്റേഷൻ ശാഖയിൽ ആണ് ഇയാൾ മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ഒളിവിൽപ്പോയ ബിജു കുമാറിനെ ഗുരുവായൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ALSO READ: വഴിയോര കടല വില്‍പ്പനക്കാരനെ ഭാഗ്യദേവത അനുഗ്രഹിച്ചത് അപ്രതീക്ഷിതമായി; കണ്ണൂരിലെ ഷമീര്‍ ഇനി ലക്ഷപ്രഭു

കുടുതൽപേർ നിരീക്ഷണത്തിലാണ്. 60 വായ്പകളിലാണു തിരിമറി നടന്നത്. 2018 മുതൽ തട്ടിപ്പു നടന്നിരുന്നതായി പൊലീസ് പറഞ്ഞു. എസ്എച്ച്ഒ മഞ്ജുലാൽ, എസ്ഐ അലോഷ്യസ്, എഎസ്ഐമാരായ ഓമനക്കുട്ടൻ, കെ.എസ്.മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button