ന്യൂഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. കേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. കേസ് സിബിഐക്ക് വിടേണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിനും സിബിഐക്കും നോട്ടീസയയ്ക്കുമെന്നും കോടതി പഞ്ഞു. അതോടൊപ്പം പോലീസിന് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി പരിശോധിക്കും.പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാം. സിബിഐ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്നും സുപ്രീംകോടതി പറഞ്ഞു.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടാണ് ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചത്.
Post Your Comments