നിയന്ത്രണം നഷ്ടപ്പെട്ട എസ്യുവി വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരനായ ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാള്‍ മരിച്ചു. സ്പീഡ്ബ്രേക്കര്‍ തകരാറിലായതോടെ ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
പൂനെയില്‍ പ്രശസ്തമായ സാംഗ്വി ചൗക്കിലായിരുന്നു സംഭവം. എസ്യുവിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിന് സമീപം നില്‍ക്കുകയായിരുന്നു മരിച്ച ഓംപ്രകാശ്. അദ്ദേഹത്തിന്റെ ഭാര്യയും ഈ സമയം ഹോട്ടലിലുണ്ടായിരുന്നു. ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റതായും ഇയാള്‍ക്കിതുവരെ ബോധം തെളിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കാര്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹോട്ടലിന് തൊട്ടടുത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയില്‍ പതിഞ്ഞ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
കടപ്പാട്: ZEE News
Post Your Comments