Latest NewsNewsIndia

സൂഫി ഗാനത്തിന് ചുവടുവച്ച ഗായികയ്ക്ക് സംഘടനയുടെ ഭീഷണി: വീഡിയോ കാണാം

മുംബൈ: സൂഫി ഗാനത്തിനു ചുവടുവച്ചതിന്റെ പേരില്‍ ഗായിക സോന മഹാപത്രയ്ക്ക് സൂഫി സംഘടനയുടെ ഭീഷണി. തന്റെ പുതിയ ആല്‍ബമായ ലാല്‍ പരി മസ്താനി എന്ന ആല്‍ബത്തിലെ തോറി സൂററ്റ് എന്ന ഗാനത്തിന്റെ പേരിലാണ് മദരിയ സൂഫി ഫൗണ്ടേഷന്റെ ഭീഷണിയെന്ന് സോന ആരോപിക്കുന്നു. ഇതു സംബന്ധിച്ച്‌ സോന മുംബൈ പൊലീസിന് പരാതി നല്‍കി.

തുടക്കത്തില്‍ ട്വീറ്ററില്‍ പരാതി നല്‍കിയെങ്കിലും പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പിന്നീട് ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു. പൊലീസ് സംഭവത്തില്‍ സൂഫി സംഘടനയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമീര്‍ ഖുസ്‌റു രചിച്ച തോറി സൂററ്റില്‍ സോനം പ്രത്യക്ഷപ്പെട്ടത് മാന്യമല്ലാത്ത വസ്ത്രത്തിലാണെന്നും അശ്ലീലത കുത്തിനിറച്ചാണ് സോനം ഗാനം ചിത്രീകരിച്ചതെന്നും ആവശ്യപ്പെട്ട് സൂഫി സംഘടന നോട്ടീസ് അയയ്ക്കുകയും ചെയ്തതായി സോന ട്വീറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

തോറി സൂററ്റ് എന്ന ഗാനം ആല്‍ബത്തില്‍നിന്നും എല്ലാവിധ ആശയവിനിമയ മാധ്യമങ്ങളില്‍നിന്നും നീക്കണമെന്നും വര്‍ഗീയത ഉണര്‍ത്തുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സൂഫി സംഘടന പരാതിപ്പെട്ടതായാണ് സോന ട്വീറ്റില്‍ മുംബൈ പൊലീസിന് പരാതി നല്‍കിയത്. സോനത്തിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ സൂഫി ഫൗണ്ടേഷനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button