![indian embassy](/wp-content/uploads/2018/05/indian-embassy.png)
സൗദി: സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ്. ഇന്ത്യക്കാരാരും തന്നെ യെമനിലേക്ക് പോകരുതെന്നാണ് സൗദിയിലെ ഇന്ത്യന്‍ എംബസി നല്‍കിയ മുന്നറിയിപ്പ്. യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ എംബസിയുടെ ഇത്തരത്തിലുള്ളൊരു മുന്നറിയിപ്പ്.
ഈ വിലക്ക് അവഗണിച്ച് യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്നും അവിടേക്ക് ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. ഇങ്ങനെ പോകുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ചിലവ് ഏജന്റോ തൊഴിലുടമയോ വഹിക്കേണ്ടിവരുമെന്നും എംബസി വ്യക്തമാക്കി.
Post Your Comments