ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബിന്റെ കുമാർ ദേബിന്റെ വിഡ്ഡിത്ത പ്രസ്താവനകളെ പരിഹസിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യടുഡേ എഡിറ്ററുമായ രാജ്ദിപ് സര്‍ദേശായി രംഗത്ത്. ട്വിറ്ററിലൂടെയാണ് മാണിക് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും ‘അഭാവത്തെ’ കുറിച്ച് അദ്ദേഹം വാചാലനായത്.
‘ഇരുപത്തഞ്ച് വര്‍ഷത്തെ ത്രിപുരയിലെ ഇടതുഭരണം ഇപ്പോള്‍ നാം തിരിച്ചറിയുന്നു. അതില്‍ എന്താണ് നമുക്ക് നഷ്ടമായിരിക്കുന്നത് എന്നും പലര്‍ക്കും അറിയാം. മാണിക് ദായെ നമുക്ക് നഷ്ടമായിരിക്കുന്നു. ബിപ്ലബിന്റെ സാമ്പത്തിക ശാസ്ത്രമാണ് ഇപ്പോള്‍ ഇവിടെ നിലനില്ക്കുന്നത്.’ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചു.
തുടര്‍ച്ചയായി അബദ്ധ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബിപ്ലബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഭരണം പിടിക്കുന്നത്. എന്നാല്‍ അധികാരത്തിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി വിവാദപ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിപ്ലബ്.
Post Your Comments