Latest NewsNewsIndia

ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: വെളിപ്പെടുത്തലുമായി വിശ്വാസികള്‍

ക്ഷേത്രത്തിലെ പ്രസാദം കഴിച്ചു ആറു കുട്ടികള്‍ അടക്കം 73 പേര്‍ക്കു ഭക്ഷ്യവിഷ ബാധ. സദാമംഗലം ഗ്രാമത്തിലെ അമ്മാവന്‍ ക്ഷേത്രത്തിലാണു സംഭവം ഉണ്ടായത്. പ്രസാദത്തില്‍ ചത്ത പല്ലിയുണ്ടാരുന്നു എന്നും ഇതു തന്നെയാണു തങ്ങള്‍ക്കു വിതരണം ചെയ്തത് എന്നും വിശ്വാസികളില്‍ ചിലര്‍ പരാതിപ്പെട്ടു.

ക്ഷേത്രത്തിലെ പ്രസാദമായി സാമ്പാറും ചോറും കഴിച്ചാണ് ഇവര്‍ക്കു ശക്തമായ ഛര്‍ദ്ദിയും വയറു വേദനയും അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഭക്ഷ്യവിഷബാധയേറ്റ ഇവരെ ഉടന തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പച്ചവര്‍ അപകടനില തരണം ചെയ്തു എന്നു പറയുന്നു. സംഭവ സ്ഥലം സന്ദര്‍ശിച്ച വിരുദാചലം റവന്യു ഡിവിഷന്‍ ഓഫിസര്‍ എസ് ചന്ദ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button