ബംഗളൂരു•കോണ്‍ഗ്രസ് നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ വി.കെ ബാസപ്പ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു. കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ പട്ടിക വര്‍ഗ സെല്ലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ബാസപ്പ ഞായറാഴ്ചയാണ് പാര്‍ട്ടി വിട്ടത്.
വര്‍ഷങ്ങളായി പാര്‍ട്ടിയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ തള്ളി പുതുതായി വരുന്നവര്‍ക്ക് പാര്‍ട്ടി നേതാക്കള്‍ മുന്‍ഗണന നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ബാസപ്പ പറഞ്ഞു.
ഉത്സാഹികളായ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നതില്‍ എല്ലാ നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. എങ്കിലും ഇതിന്റെ പ്രധാന ക്രെഡിറ്റ് ബല്ലാരി ജില്ലയുടെ ചുമതല കൂടിയുള്ള തൊഴില്‍ മന്ത്രി സന്തോഷ് ലാഡിനാണെന്നും അദ്ദേഹം പറഞ്ഞു.
ബാസപ്പ പാര്‍ട്ടിയില്‍ ചേര്‍ന്ന് കഴിഞ്ഞതായും ഉടന്‍ മണ്ഡലം സന്ദര്‍ശിക്കുന്ന മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ ബാസപ്പയെ പാര്‍ട്ടിയിലേക്ക് ഔദ്യോഗികമായി സ്വീകരിക്കുമെന്നും ബെല്ലാരി സിറ്റി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സോമശേഖര്‍ റെഡ്ഡി പറഞ്ഞു.
മേയ് 3 ന് ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്.
Post Your Comments