ഷില്ലോങ്•മേഘാലയയിലെ വില്ല്യം നഗര്‍ നിയോജക മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണന്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് വിജയം. എന്‍.പി.പിയുടെ മാര്ക്യുയിസ് മരക് ആണ് ഇവിടെ വിജയിച്ചത്. ഇതോടെ അറുപതംഗ നിയമസഭയില്‍ എന്‍.പി.പി അംഗങ്ങളുടെ എണ്ണം 20 ആയി.
9,656 വോട്ടുകള്‍ നേടിയ മാര്ക്യുയിസ് 4,736 വോട്ടുകള്‍ക്കാണ് എതിര് സ്ഥാനാര്‍ഥിയായ സ്വതന്ത്രന് സെന്ഗ്ബസ്ത് മരകിനെ പരാജയപ്പെടുത്തിയത്.
ഫെബ്രുവരി 18 ന് എന്‍.സി.പി സ്ഥാനാര്‍ഥി ജോനതോന് എന്‍ സങ്ങ്മ കുഴിബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 27 ന് സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.
ഇതോടെ നിയമസഭയില്‍ ഭരണകക്ഷികളായ കോണ്‍ഗ്രസിനും എന്‍.പി.പിയ്ക്കും 20 സീറ്റുകള്‍ വീതമായി. യു.ഡി.പി 6, പി.ഡി.എഫ്-4 , ബി.ജെ.പി-2, ഹില്‍സ് സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ട്-2 ഖുന്‍ ഹൈനിവ്ട്രെപ് നാഷണല്‍ എവേക്കനിംഗ് മൂവ്മെന്റ് 1, എന്‍.സി.പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷി നില.
Post Your Comments