KeralaLatest NewsNews

സൗമ്യ മകള്‍ക്ക് നല്‍കിയ വിഷക്കുപ്പി കാമുകന്‍ കണ്ടിരുന്നു, ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ

കണ്ണൂര്‍: പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും എലി വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൗമ്യയുടെ നിര്‍ണായക മൊഴി പുറത്ത്. മകള്‍ ഐശ്വര്യയ്ക്ക് നല്‍കിയ എലിവിഷത്തിന്റെ ഡെപ്പി മുറിയിലെത്തിയ കാമുകന്‍ കണ്ടിരുന്നു. ഇയാളാണ് ബാക്കിയുള്ള എലിവിഷവും ഡെപ്പിയും കൂടി വീടിന്റെ മൂലയില്‍ ഉപേക്ഷിച്ചതെന്നും സൗമ്യ പോലീസില്‍ മൊഴി നല്‍കി.

പിന്നീട് കാമുകന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ തെളിവെടുപ്പില്‍ വീടിന്റെ പരിസരത്ത് നിന്നും വിഷഡപ്പി പോലീസ് കണ്ടെത്തി. അതേസമയം കൊലപാതകത്തില്‍ പങ്കില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ഭര്‍ത്താവിനെയും നാലു കാമുകന്മാരെയും പോലീസ് വിട്ടയച്ചു. മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഐശ്വര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ്.

also read: സൗമ്യക്കെതിരെ മുന്‍ ഭര്‍ത്താവും, കുടുംബം തകരാന്‍ കാരണം സൗമ്യയുടെ വഴിവിട്ട ബന്ധം

കൊലപാതകം തെളിയിക്കുന്നതിനായി സൗമ്യയുടെ മൊബൈല്‍ഫോണും പോലീസ് ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. പടന്നക്കര വണ്ണത്താംവീട്ടില്‍ കമല, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 24 നാണ് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button