ബെംഗളൂരു ; മക്കളെ തടാകത്തിലെറിഞ്ഞ ശേഷം അമ്മ ജീവനൊടുക്കി. ബെംഗളൂരു മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിൽ സുജാത(26), മക്കളായ നകുല്‍(6), വിശാല്‍(4) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞു മക്കളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങിയ സുജാത പിന്നീട് തിരിച്ച് വന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് അഞ്ജന മൂര്‍ത്തി സുജാതയുടെ കെല്‍ക്കെരെയിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ അവസരത്തിലാണ് തടാകത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ട പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം സുജാതയുടെയും മക്കളുടെയുമാണ് എന്ന് തിരിച്ചറിഞ്ഞത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം മകളുടെ മരണത്തില്‍ ഭര്‍ത്താവിനെ സംശയമില്ലെന്നും അയാള്‍ കുടുംബത്തെ നന്നായി നോക്കിയിരുന്നെന്നും സുജാതയുടെ രക്ഷിതാക്കള്‍ പറഞ്ഞു.
Also read ;ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
Post Your Comments