ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്‌റ് വ്‌ലാഡിമര്‍ പുടിനും നടത്തുന്ന വാര്‍ഷിക ഉച്ചകോടയ്ക്ക് മുന്നോടിയായി ഇന്ത്യയും റഷ്യയും തമ്മില്‍ 40,000 കോടി രൂപയുടെ ആയുധ ഇടപാട് ഒപ്പു വയ്ക്കുമെന്ന് സൂചന. അത്യാധുനിക എസ്-400 ട്രൈയംഫ് പ്രതിരോധ മിസൈലിനാണ് കരാറൊരുങ്ങുന്നത്. ഇതു സംബന്ധിച്ച രേഖകള്‍ തയാറാക്കി വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ ഏതെങ്കിലുമാവും ഇന്ത്യയില്‍ വച്ചുള്ള ഉച്ചകോടിയ്ക്കായി തിരഞ്ഞെടുക്കുക.
എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണമുയര്‍ത്തി ട്രംപ് ഭരണകൂടം റഷ്യയുമായി മറ്റു രാജ്യങ്ങള്‍ ആയുധ ഇടപാട് നടത്തുന്നത് തടഞ്ഞിരുന്നു. എന്നാല്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനു മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് ഇന്ത്യ റഷ്യയുമായി ആയുധ ഇടപാടിന് ഒരുങ്ങുന്നത്. എസ് 400 ട്രൈയംഫ് അതിനൂതന ദീര്‍ഘദൂര മിസൈല്‍ ശ്രേണിയിലുള്ളതാണ്.
Post Your Comments