Latest NewsNewsInternationalGulf

ലൈംഗികാരോപണം; ട്രഷറര്‍ വിചാരണ നേരിടണമെന്ന് കോടതി

മെല്‍ബണ്‍: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ട്രഷറര്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്​ പെല്‍ വിചാരണ നേരിടണമെന്ന്​ മെല്‍ബണ്‍ കോടതി. പെല്ലിനെതിരെ നിര്‍ണായകമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിരുന്നു. മൂന്ന്​ പതിറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന കേസുകളില്‍ വിചാരണ നേരിടണമെന്നാണ്​ കോടതി ഇപ്പോള്‍ പെല്ലിനോട്​ നിര്‍ദേശിച്ചിരിക്കുന്നത്​. 1970ല്‍ റൂറല്‍ വിക്​ടോറിയയില്‍ വെച്ചും 1990ല്‍ പാട്രിക്​ കത്ത്​ഡ്രീഡല്‍ ചര്‍ച്ചില്‍ വെച്ചുമെല്ലാം നടന്ന പീഡനങ്ങളാണ്​​ ഇപ്പോള്‍ പെല്ലിന്​ കുരുക്കായി മാറിയത്​.

ALSO READ:ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി വനിതാ ജീവനക്കാര്‍

സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി നിരന്തര പോരാട്ടം നടത്തിയിരുന്ന പെല്‍ വിധി വരുമ്പോൾ നിര്‍വികാരനായിരുന്നു. കേസ്​ പരിഗണിക്കുന്ന സമയത്തെല്ലാം താന്‍ നിരപരാധിയായിരുന്നുവെന്ന്​ പെല്‍ അവകാശപ്പെട്ടിരുന്നു.ആസ്​ട്രേലിയ വിടുന്നത്​ പെല്ലിന്​ വിലക്കുണ്ട്​.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button