Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഞരമ്പുരോഗിയായ യുവാവ് വഴിയരികിൽ കാത്തുനിന്ന് യുവതിയോട് വികൃതമായ ചേഷ്ടകൾ: ആരെയും ഞെട്ടിപ്പിക്കുന്ന കഥ ഇങ്ങനെ

തിരുവനന്തപുരം: ഞരമ്പുരോഗിയായ യുവാവ് വഴിയരികിൽ കാത്തുനിന്ന് യുവതിയോട് വികൃതമായ ചേഷ്ടകൾ. വഴിയരികിൽ യുവതി ജോലിക്ക് പോകുന്നത് കാത്ത് നിന്ന ശേഷം സ്ഥിരമായി ലൈംഗിക പ്രദർശനം നടത്തിയിരുന്ന തിരുവനന്തപുരം കരമന ചെറുകാട് സ്വദേശിയായ ‘പൊള്ളാർഡ്’ രഞ്ജിത്ത് അറസ്റ്റിൽ. യുവതി സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലത്തിനടുത്ത് പതുങ്ങി നിൽക്കുകയും യുവതി അടുത്തെത്തുമ്പോൾ ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതുമായിരുന്നു യുവാവിന്റെ പതിവ്.

കഴിഞ്ഞ കുറച്ച് കാലമായി ഇയാൾ ഈ പ്രവണത തുടർന്ന് വരികയായിരുന്നുവെന്നും ശല്യം സഹിക്കവയ്യാതെയാണ് യുവതിയും ഭർത്താവും പരാതിയുമായി പൊലീസിനെ സമീപിച്ചത്. രഞ്ജിത്തിന്റെ ശല്യം രൂക്ഷമായതോടെയാണ് യുവതി ഭർത്താവിനോട് കാര്യം തുറന്ന് പറയുകയായിരുന്നു. കരമനയിൽ തട്ടുകട നടത്തുന്ന വ്യക്തിയാണ് രഞ്ജിത്ത്. വർഷങ്ങളായി യുവതിയെയും വീട്ടുകാരെയും ഇയാൾക്ക് നേരിട്ടറിവുന്നതാണ്. വീടിന് അടുത്ത പ്രദേശത്തുള്ള യുവാവിൽ നിന്നും ഇത്തരമൊരും പ്രവർത്തി യുവതി പ്രതീക്ഷിച്ചതുമല്ല.

പ്രദേശത്തെ ആർക്കും മുമ്പ് രഞ്ജിത്തിനെ കുറിച്ച് അങ്ങനെ ഒരു പരാതി ഇല്ലാത്തതുകൊണ്ടും പ്രദേശത്ത് തട്ടുകട നടത്തുന്ന ആളെ പറ്റി മോശം അഭിപ്രായം പറഞ്ഞ് പരത്തി അയാളുടെ ജീവിതം ഇല്ലാതാക്കണ്ട എന്നും കരുതിയാണ് പെൺകുട്ടിയുടെ ഭാഗത്ത് നിന്നും പരാതി ഒന്നുംതന്നെ ഉണ്ടാകാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ശല്യം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായെന്നും ഇനിയും ഇയാളെ വെറുതെ വിട്ടാൽ കൂടുതൽ ബുദ്ധിമുട്ടുകൾക്ക് ഭാവിയിൽ വളം വയ്ക്കുന്നത് പോലെയാകും എന്ന ബോധ്യമാണ് പരാതി നൽകുന്നതിലേക്ക് എത്തിയത്.

കരമന എസ്ഐ ശ്രീകാന്തിനാണ് യുവതി പരാതി നൽകിയത്. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് അന്വേഷണം നടത്തിയതിന് ശേഷം രഞ്ചിത്തിനെ പിടികൂടുകയായിരുന്നു. രഞ്ജിത്തിനെ കുറിച്ച് പ്രദേശത്ത് ഇതിന് മുൻപ് മോശം അഭിപ്രായമോ ഇല്ലായിരുന്നുവെങ്കിലും പലരും ഇയാളിൽ നിന്നും മുൻപും ഇത്തരം അനുഭവങ്ങളുള്ളതായി പൊലീസിനോട് രഹസ്യ വിവരം കൈമാറിയിട്ടുണ്ട്. ഇയാൾക്കെതിരെ കഞ്ചാവ് കേസ് ഉൾപ്പടെ ഉള്ളതായിട്ടാണ് പൊലീസ് നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button