Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
WildlifeWest/CentralIndia Tourism Spots

സഞ്ചാരികളെയും കാത്ത് ഇന്ദ്രവതിയും സീതനദിയും

തനതായതും വൈവിധ്യവുമാര്‍ന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കു പേരുകേട്ടതാണ് മധ്യ ഇന്ത്യ. വിന്ധ്യ, സത്പുര, ആരാവലി, അജന്ത തുടങ്ങി അനേകം മലനിരകൾ ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ഒട്ടനവധി വന്യജീവിസങ്കേതങ്ങളും സംരക്ഷണ കേന്ദ്രങ്ങളും സഞ്ചാരികള്‍ക്കായി ഇവിടെ കാത്തിരിക്കുന്നു. ബാന്ധവ്ഘർ നാഷണൽ പാർക്ക്, കൻഹ നാഷണൽ പാർക്ക്, കൻഗേർഗതി, ഇന്ദ്രാവതി നാഷണൽ പാർക്ക്, സീത നദി വന്യജീവി സങ്കേതം എന്നിവ അവയില്‍ ചിലതാണ്.

മധ്യപ്രദേശിലെ വന്യജീവി കേന്ദ്രങ്ങളിലെയ്ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും  ടൂറിസ്റ്റുകൾ ഇവിടെയ്ക്ക് എത്താറുണ്ട്. വൈവിധ്യമാർന്ന, വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ, ജന്തുക്കൾ എന്നിവ ഇവിടുത്തെ വന്യജീവി സങ്കേതങ്ങളിൽ കാണാനാവും.

സെൻട്രൽ ഇന്ത്യയുടെ ഏകദേശം 22% വന്യജീവി കേന്ദ്രങ്ങളും കടുവ സങ്കേതങ്ങളാണ്. കൂടാതെ കാട്ടുപോത്ത് എരുമകൾ, മാനുകൾ, കാട്ടുപന്നി, കാട്ടുനായ്, കുറുക്കൻ, ചെന്നായ, നീല എന്നിവയും ഇവിടെ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button