മലപ്പുറം: ഭാര്യ ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തു. മലപ്പുറം പോത്തഞ്ചേരി സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സുബൈദയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന് പരസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇത് അവസാനിപ്പിക്കാന്‍ മുഖം ആസിഡൊഴിച്ച് വികൃതമാക്കാനാണ് ഉദ്ദേശിച്ചതെന്നും കൊല്ലാനല്ല ചെയ്തതെന്നും സുബൈദ പൊലീസിനോട് പറഞ്ഞു.
രണ്ടാഴ്ച്ച മുന്‍പാണ് റഷീദിന് നേരേ ആസിഡ് ആക്രമണം ഉണ്ടായത്. ചികിത്സയിലായിരുന്ന റഷീദ് ഏപ്രില്‍ 21 ന് ആശുപത്രിയില്‍ മരിച്ചു. വീട്ടില്‍ കടന്നു കയറി ഒരാള്‍ ആസിഡൊഴിച്ചു എന്നായിരുന്നു സുബൈദയുടെ മൊഴി. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ സുബൈദ തന്നെയാണ് കൃത്യം നടത്തിയതെന്ന് തെളിയുകയായിരുന്നു.
Post Your Comments