ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലിൽ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് ദാരുണ സംഭവം ഉണ്ടായത്.
എലി കരണ്ടത് ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ വലത് കണ്‍പോളയാണ്. ഇക്കാര്യത്തില്‍ ഈ മാസം 23 ന് യുവാവിന്റെ പിതാവ് രാമഗുപ്ത പരാതിയുമായി എത്തിയപ്പോഴാണ് വാര്‍ത്ത പുറത്തായത്. രാവിലെ മകന്റെ കണ്ണില്‍ നിന്ന് രക്തം വരുന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് പിതാവ് പറയുന്നു.
read also: മെഡിക്കൽ കോളേജിനുള്ളിൽവെച്ച് രോഗിയെ എലി കടിച്ചു
റോഡ് അപകടത്തെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയിൽ [പ്രവേശിപ്പിച്ചത്. കോമയില്‍ കഴിയുന്ന പര്‍മീന്ദര്‍ ഗുപ്തയെ രണ്ട് ദിവസം മുമ്പ് ഐസിയുവില്‍ നിന്നും ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ രോഗിക്ക് അപകടത്തിനു ശേഷം ഇതുവരെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments