Latest NewsNewsInternational

പാക് മാധ്യമങ്ങൾ ഇതാദ്യമായി ഇന്ത്യ-പാക് സൗഹൃദം വിഷയമാക്കുന്നു; കൊറിയകളുടെ മാതൃക തുടരാൻ തലക്കെട്ടുകൾ

ഇസ്ലാമാബാദ്: ദക്ഷിണ-ഉത്തര കൊറിയകളെ മാതൃകയാക്കി ഇന്ത്യക്കും, പാക്കിസ്ഥാനും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുകൂടേയെന്ന ചോദ്യവുമായി പാക് മാധ്യമങ്ങള്‍. കൊറിയകളുടെ ഭരണാധികാരികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയെ അഭിനന്ദിച്ച്‌ പ്രമുഖ പാക് മാധ്യമങ്ങൾ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നതകളും, സംഘര്‍ഷങ്ങളുടെ പശ്ചാത്തലവും കൊറിയകളുടേതില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണെന്നും കൊറിയകളെ പോലെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകള്‍ നടത്താവുന്നതേയുള്ളൂവെന്ന് പാക് പാത്രമായ ഡോണ്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

Read Also: സഞ്ചാരികളെയും കാത്ത് ഇന്ദ്രവതിയും സീതനദിയും

സമാധാന ശ്രമങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അത്യവശ്യമാണ്. ദേശീയ, പ്രാദേശിക താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ചരിത്രം, സ്വപ്നങ്ങള്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ അങ്ങനെ എല്ലാം ഏഷ്യന്‍ മേഖലയിലെ ശാശ്വത സമാധാനത്തിന് ആവശ്യമാണെന്നും മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button