പയ്യന്നൂർ: കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുളളയാളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രാമചന്ദ്രനായിരുന്നു ആ അപരന്‍. പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം രാമചന്ദ്രന് ഇപ്പോള്‍ വലിയൊരു ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ്. സ്റ്റേറ്റ്‌മെന്റ് 8/11 എന്ന കന്നഡ ചിത്രത്തിലഭിനയിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. നോട്ട് അസാധുവാക്കിയ സമയത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കന്നഡത്തിലെ പ്രശസ്ത സംവിധായകനായ അപ്പി പ്രസാദാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് . കെ.എച്ച് വേണു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബംഗളൂരുവിലും കൂര്‍ഗിലുമായാണ് നടന്നത്.
Read Also: ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ ഒരുങ്ങി കോടിയേരി ബാലകൃഷ്ണൻ
പത്ത് വര്‍ഷം സൗദിയിലെ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി നോക്കിയിരുന്ന രാമചന്ദ്രന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുൻപാണ് നാട്ടിലെത്തിയത്. ഒരുപാടു ആളുകള്‍ മോദിയെന്ന് വിളിച്ചിട്ടുണ്ടെന്നും ചിലര്‍ ഒപ്പം നിന്ന് സെല്‍ഫിയെടുത്തിരുന്നുവെന്നും രാമചന്ദ്രന്‍ മുൻപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ രൂപ സാദൃശ്യം കൊണ്ട് തനിക്ക് ആദ്യമായൊരു ഭാഗ്യം വന്നതിന്റെ സന്തോഷത്തിലാണ് രാമചന്ദ്രനിപ്പോൾ.
Post Your Comments