KeralaLatest NewsNews

എംഎം ഹസ്സന്റെ കാറിൽ നിന്ന് മോചനയാത്രയ്ക്കിടെ നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടിയ സ്ഥലം അറിഞ്ഞാൽ രസകരം

കാസര്‍ഗോഡ്: കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെ ജനമോചന യാത്രയിൽ മോഷണം. ഉദ്ഘാടനദിവസം കാസര്‍ഗോഡുവച്ചാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയുടെ ഉദ്ഘാടന ദിവസം മോഷണം ആരോപിച്ച്‌ രണ്ടു യുവനേതാക്കളെ കാസര്‍ഗോഡു പാര്‍ട്ടിക്കാര്‍ കൈകാര്യം ചെയ്ത സംഭവമാണ് വിവാദത്തിന് ഇടയാക്കിയത്. മധൂര്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനുശേഷം മടങ്ങുമ്പോൾ ഡി.സി.സി. ജനറല്‍സെക്രട്ടറി സ്വന്തം വാഹനത്തില്‍ നിന്നിറങ്ങി മറ്റൊരു വണ്ടിയില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനോടൊപ്പം കാഞ്ഞങ്ങാട്ടേക്കു പോയി.

എസ്.എഫ്.ഐ. അതിക്രമത്തിനിരയായ നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പജയെ സന്ദര്‍ശിക്കാനായിരുന്നു യാത്ര. തിരിച്ച്‌ കാസര്‍കോട്ടെത്തിയപ്പോഴാണ് വാഹനത്തില്‍നിന്നു പണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഇന്നോവയുടെ ഡാഷ് ബോക്‌സില്‍ ഒരു ലക്ഷത്തോളം രൂപ സൂക്ഷിച്ചിരുന്നു. പണം നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പാര്‍ട്ടി മുന്‍വക്താവിനെ അറിയിച്ചപ്പോള്‍ തന്നെ പരിശോധിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.

എന്നാൽ സഹയാത്രികരെയെല്ലാം പരിശോധിച്ചെങ്കിലും യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാന്‍ പാര്‍ട്ടി മുന്‍ വക്താവിനോടൊപ്പം തലസ്ഥാനത്ത് നിന്ന് വന്ന, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച കമ്മിഷന്റെ അധ്യക്ഷ പദവി അലങ്കരിച്ച നേതാവും പരിശോധനയ്ക്കു വിധേയരാകാൻ തയ്യാറായില്ല. പരിശോധനയില്‍ നിന്ന് ഒഴിവാകാന്‍ ഇവര്‍ പറഞ്ഞത് തലസ്ഥാനത്തെ ഒരു എം.പിയുടെ സ്റ്റാഫ് ആണെന്നാണ്.

കാസര്‍ഗോഡ് നിന്നും ചില നേതാക്കള്‍ തലസ്ഥാനത്തെ എം.പിയുടെ ഓഫീസില്‍ വിളിച്ചപ്പോഴാണ് ഈ കള്ളം പൊളിഞ്ഞത്. നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ താമസക്കാരന്‍ കൂടിയാണു ഒരു യുവ നേതാവ്. മറ്റേയാള്‍ മുന്‍ മന്ത്രിയുടെ ബന്ധുവാണ്. പിന്നീട് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിന് മുന്നിലെ പൂച്ചെട്ടിക്ക് അടിയില്‍നിന്നാണു നഷ്‌പ്പെട്ട പണം തിരിക ലഭിച്ചത്. അതേ സമയം, രേഖാമൂലം പരാതി നല്‍കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി തയാറായില്ല. യുവ നേതാക്കള്‍ ആരോപണം നിഷേധിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button