
ദുബായ്: പീഡിപ്പിച്ച ശേഷം പതിനൊന്നാം നിലയിൽ നിന്ന് വസ്ത്രങ്ങൾ താഴേക്ക് വലിച്ചെറിഞ്ഞ് കളഞ്ഞ് കാമുകിയെ അപമാനിച്ച യുവാവിന് മൂന്ന് വർഷം ജയിൽശിക്ഷ. ജനുവരി 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച ശേഷം ഇയാൾ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു കളയുകയും യുവതിയെ ഫ്ലാറ്റിൽ നിന്ന് ഇറക്കിവിടുകയും ചെയ്യുകയായിരുന്നു. തുടർന്ന് അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന കൂട്ടുകാരുടെ അടുത്ത നിന്നും വസ്ത്രങ്ങൾ വാങ്ങി ധരിച്ച ശേഷം താഴെ നിന്ന് സ്വന്തം വസ്ത്രങ്ങളും ഫോണും എടുത്ത ശേഷം പെൺകുട്ടി പോലീസിൽ പരാതി നൽകി.
Read Also: സഹോദരങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘത്തെ സാഹസികമായി പിടികൂടി ദുബായ് പോലീസ്
യുവാവിന്റെ ക്ഷണപ്രകാരമാണ് അയാളുടെ ഫ്ലാറ്റിൽ പോയതെന്നും താൻ എത്തിയപ്പോൾ മക്കളുടെ മുന്നിലിരുന്ന് അയാൾ മദ്യപിക്കുകയായിരുന്നുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയെ വലിച്ചിഴച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം പീഡിപ്പിക്കുകയും രണ്ട് മണിക്കൂറിന് ശേഷം വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു കളഞ്ഞ ശേഷം ഇവരെ പുറത്താക്കുകയുമായിരുന്നു.
Post Your Comments