Latest NewsNewsGulf

സഹോദരങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘത്തെ സാഹസികമായി പിടികൂടി ദുബായ് പോലീസ്

ദുബായ്: ബിറ്റ്കോയിൻ വാങ്ങാൻ ദുബായിൽ എത്തിയ സഹോദരങ്ങളെ പറ്റിച്ച് 12 കോടിയിൽ അധികം രൂപ തട്ടിയ സംഘത്തെ സാഹസികമായി പിടികൂടി ദുബായ് പോലീസ്. ഇവരിൽ നിന്ന് ഏഴ് മില്യൺ ദിർഹവും കണ്ടെത്തിയിട്ടുണ്ട്. ബിറ്റ് കോയിൻ വിൽക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ഏഷ്യൻ സഹോദരങ്ങളെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് ഇവരെ ആക്രമിച്ച് പണവുമായി മുങ്ങുകയുമായിരുന്നു.

Read Also: ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കള്‍ക്ക് നേരെ പോലീസിന്റെ ഷൂവേറ് ; വീഡിയോ

ഏപ്രിൽ 25 നാണ് ഒാപ്പറേഷൻ റൂമിൽ അൽ മുറാബാക്ത് ഭാഗത്ത് ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടന്നുവെന്ന വിവരം ലഭിച്ചത്. സംഘത്തിലെ ആറു പേരാണ് സഹോദരങ്ങൾക്കൊപ്പം ഒാഫിസിൽ പ്രവേശിച്ചത് ബാക്കിയുള്ളവർ പുറത്ത് കാത്തുനിൽക്കുകയും തുടർന്ന് ഇവരെ ആക്രമിക്കുകയുമായിരുന്നു. സംഭവം റിപ്പോർട്ട് ചെയ്ത് കേവലം നാലു മണിക്കൂറിനുള്ളിൽ കവർച്ചയുടെ മുഖ്യസൂത്രധാരനായ ജിസിസി സ്വദേശിയെ തിരിച്ചറിയാൻ സാധിച്ചുവെന്നും പ്രതികളെ കുറഞ്ഞ സമയത്തിനുള്ളിൽ പിടികൂടിയതിന് പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖാലിഫ അൽ മെറി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button