ചെങ്ങന്നൂര്‍: ഇത്തവണ ചെങ്ങന്നൂരില്‍ താമര തന്നെ വിരിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന അഡ്വ. പി.എസ് ശ്രീധരന് പിള്ള വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല എന്‍ഡിഎയെ എതിര്‍ക്കുന്ന ഇടത്-വലത് മുന്നണികള്‍ പരാജയത്തിന്റെ കയ്പുനീര് കുടിക്കുമെന്നും കുമ്മനം പറഞ്ഞു.
also read: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ഈ വിജയം സുനിശ്ചിതമാക്കാന്‍ മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചെങ്ങന്നൂര്‍ ശാന്തി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments