പാണമ്പ്ര : ദേശീയപാതയിലെ പാണമ്പ്രയില്‍ കെ.എസ്.ആര്.ടി.സി. ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം . ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടുനിന്ന് വൈറ്റിലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസും വി.കെ. പടിയില്‍നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
എ.ആര്. നഗര്‍ വി.കെ. പടി മമ്പുറം പല്ലാട്ട് ശശിധരന്റെ മകള്‍ ഭാഗ്യ(20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രതിശ്രുതവരന് കിഴിശ്ശേരി കുന്ദംപള്ളി ഷൈജു (27) വിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇരുവരേയും സമീപത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അടുത്ത ഞായറാഴ്ച ഭാഗ്യയുടെ വിവാഹമാണ്. പ്രതിശ്രുതവരനോടൊപ്പം ബന്ധുക്കള്‍ക്കുള്ള തുണികള്‍ നല്‍കാനായി കാറില്‍ പോകവേയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായി തകര്‍ന്നു. സജിതയാണ് ഭാഗ്യയുടെ അമ്മ. സഹോദരി: കാവ്യ. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
Post Your Comments