രാജസ്ഥാനിലെ ഒരു ഹില്‍ സ്റ്റേഷനാണ് മൌണ്ട് അബു. ഗുജറാത്ത്, ഡല്‍ഹി, തുടങ്ങിയ അയല്‍സംസ്ഥാനക്കാരുടെയും ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്. രാജഭരണകാലത്ത് രാജാക്കന്മാരുടെ ഒരു പ്രധാന വേനല്‍ക്കാല സങ്കേതമായിരുന്നു മൌണ്ട് അബു. അമീര്‍ ഖാന്റെ മൌണ്ട് ഖയാമത്ത് സെ ഖയാമത്ത് തക് എന്ന ചിത്രത്തിന്‍റെ രംഗങ്ങള്‍ക്ക് ചിത്രീകരിച്ചത് ഇവിടെയാണ്. ബോളിവുഡിന്റെ ഇഷ്ട ഇടങ്ങളില്‍ ഒന്നായ മൌണ്ട് അബുവിലെ വിശേഷങ്ങള്‍ അറിയാം.
ഗാന്ധി ഘട്ട് മുതല്‍ നക്കി തടാകം വരെയുള്ള വശ്യ മനോഹര സ്ഥലങ്ങള്‍ നിങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മൌണ്ട് അബുവിലെത്തിയാലുടനെ നിങ്ങളാദ്യം പോകുക നക്കി തടാകത്തിലെക്കയിരിക്കും. അത്രയ്ക്ക് വശ്യ ശക്തിയുണ്ട് ഈ തടാകത്തിനും ചുറ്റുമുള്ള പ്രകൃതിക്കും. ഇന്ത്യയിലെ ഒരേയൊരു മനുഷ്യനിര്‍മിത തടാകമാണിത്. മാത്രമല്ല മൌണ്ട് അബുവിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നുകൂടിയാണിത്.
‘നക്കി’ എന്ന വാക്കിന്റെ അര്‍ത്ഥം നഖം എന്നാണ്. പണ്ട് ദേവകള്‍ പിശാചുക്കളില്‍ നിന്ന് രക്ഷ നേടാനായി സ്വന്തം നഖങ്ങള്‍ കൊണ്ട് കുഴിച്ചുണ്ടാക്കിയതാണ് ഈ തടാകം എന്നു വിശ്വാസം. ദില്‍വാര ക്ഷേത്രത്തിലെ ശില്പിയായ രസിയ ബാലം ഒരൊറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണ് ഇതെന്നും പറയപ്പെടുന്നു.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗാന്ധി ഘട്ട് ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ മരണ ശേഷം ചിതാഭസ്മം നിമഞ്ജനം ചെയ്തിരിക്കുന്നത് ഇവിടെയാണ്. നക്കി തടാകത്തിനു ചുറ്റും മനോഹരമായ മലനിരകളാണ്. അതുകൊണ്ട് തന്നെ ഹില്‍ ക്ലൈംബിംഗ് ഇവിടെയെത്തുന്നവരുടെ പ്രധാന വിനോദമാണ്. തടാകത്തിന്റെ ഭംഗി ആസ്വദിച്ച് ബോട്ടിലൂടെ യാത്ര ചെയ്യാനും സൗകര്യമുണ്ട്.
Post Your Comments