Latest NewsKeralaNews

കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

ഡൽഹി : കേരളം, തമിഴ്‍നാട് അടക്കമുള്ള തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

വടക്കന്‍ രാജസ്ഥാന്റെ ചില ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ചൂടുകാറ്റ് വീശി. ഒഡീഷ, മഹാരാഷ്ട്രയിലെ നാഗ്‍പൂര്‍ എന്നിവിടങ്ങളില്‍ ചൂടുകാറ്റ് ശക്തമായി. ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അന്തരീക്ഷ താപനില നിലവില്‍ 40 ഡിഗ്രി സെല്‍ഷ്യസിലും അധികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button