Latest NewsNewsIndia

ബലാത്സംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി : ആത്മഹത്യയ്‌ക്കൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം

ലക്നൗ: രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെണ്‍കുട്ടിയുടെ കുടുംബം ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി. പ്രതികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയില്ലെങ്കില്‍ കുടുംബം മുഴുവനായും ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് സ്ത്രീയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കി.

വീട്ടിലെ ആവശ്യത്തിനായി സമീപത്തെ കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. വിവരം പുറത്തറിഞ്ഞാല്‍ നാട്ടുകാര്‍ കുടുംബത്തെ അപമാനിക്കുമെന്ന് ഭയന്ന് പെണ്‍കുട്ടി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, പ്രതികള്‍ ഒളിവിലാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button