Latest NewsNewsIndia

ചികിത്സയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ അര്‍ദ്ധനഗ്നയാക്കി ചെയ്ത കാര്യങ്ങള്‍ ആരെയും ഞെട്ടിയ്ക്കും

 

ചെന്നൈ : ഭര്‍ത്താവിനൊപ്പം നെഞ്ച് വേദനയ്ക്ക് ചികിത്സ തേടി എത്തിയതായിരുന്നു 29 കാരിയായ യുവതി. എന്നാല്‍ ചികിത്സയുടെ ഭാഗമാണെന്ന വ്യാജനെ യുവതിയെ അര്‍ദ്ധനഗ്നയാക്കി കിടത്തിയ ശേഷം സ്വകാര്യഭാഗങ്ങള്‍ രഹസ്യമായി ഡോക്ടര്‍ മൊബൈയില്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

തമിഴ്നാട് മൈലാപുര്‍ സ്വദേശിയായ ഡോക്ടര്‍ എം ഗുരുനാഥനാണു സ്ത്രീകളുടെ നഗ്‌നത ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു 65 കാരനായ ഡോക്ടറുടെ ക്ലിനിക്കില്‍ 29കാരി നെഞ്ചു വേദനയ്ക്കു ചികിത്സതേടി എത്തിയത്. യുവതിയോടു കിടക്കയില്‍ കിടക്കാന്‍ ആവശ്യപ്പെട്ട ശേഷം ഭര്‍ത്താവിനൊടു പുറത്തു പോകാന്‍ പറഞ്ഞു.

തുടര്‍ന്ന് യുവതിയെ ഇയാള്‍ അര്‍ദ്ധനഗ്‌നയാക്കിയ ശേഷം മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത ശേഷം യുവതിയുടെ ശരീരഭാഗങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു. ഈ സമയം പുറത്തു നിന്ന് ജനലിലൂടെ അകത്തേയ്ക്കു നോക്കിയ ഭര്‍ത്താവ് ഈ കാഴ്ച കാണുകയായിരുന്നു. ഉടനെ തന്നെ ഡോക്ടറുടെ മുറിയിലേയ്ക്ക് യുവതിയുടെ ഭര്‍ത്താവ് കടന്നു മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. ഈ സമയം കൊണ്ടു ഫോണിലെ മെമ്മറി കാര്‍ഡ് ഊരി ഡോക്ടര്‍ ദൂരെയ്ക്ക് എറിഞ്ഞിരുന്നു. യുവാവ് പോലീസിനേയും നാട്ടുകാരേയും വിളിച്ചു വരുത്തി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണിലെ മെമ്മറി കാര്‍ഡില്‍ നിന്നു 30 ഓളം സ്ത്രീകളുടെ സമാന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button