Latest NewsKeralaNews

കണ്ടല്‍ക്കാട്ടിലെ ചതുപ്പിലൂടെ ഓടിച്ചു, പീഡന ശ്രമം കൊലയിലെത്തിച്ചു, ലിഗയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. ലിഗയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കണ്ടല്‍ക്കാട്ടിലൂടെ ഏറെ നേരം ഓടിച്ചതായി സൂചന. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ലിഗ കീഴടങ്ങിയില്ല. തുടര്‍ന്ന് ഒലിഗ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാകാം ഇതെന്നാണ് അനുമാനം. ഒടുവില്‍ തളര്‍ന്ന് വീണ അവരെ നിലത്തിട്ടുതന്നെ പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് കരുതുന്നു.

സംഭവവുമായി കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ സൂചനകള്‍ ലഭിച്ചത്. എന്നാല്‍, ലിഗ ലൈംഗികപീഡനത്തിന് ഇരയായതായി ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. എന്നാല്‍ കണ്ടല്‍ക്കാട്ടില്‍ എത്തിച്ച് പ്രതികള്‍ ലിഗയ ലൈംഗികമാമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരിക്കാം. അവര്‍ സമ്മതിക്കാതെ വന്നതോടെ മല്‍പിടിത്തം നടക്കുകയും അത് കൊലപാതകത്തില്‍ അവസാനിക്കുകയും ചെയ്തുവെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

also read: ലിഗയുടെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്; നിര്‍ണായകമൊഴി ഇങ്ങനെ

പ്രദേശവാസികളായ മുങ്ങല്‍വിദഗ്ധരെ ഉപയോഗിച്ചായിരുന്നു പോലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. മൃതദേഹം കണ്ട കുറ്റിക്കാട്ടിലും പൊലീസ് കാര്യമായ തെരച്ചിലാണ് നടത്തുന്നത്. ഞായറാഴ്ച വലിയ ലെന്‍സുകളെത്തിച്ച് സ്ഥലത്ത് പൊലീസ് പരിശോധിച്ചെങ്കിലും കൂടുതല്‍ എന്തെങ്കിലും ലഭിച്ചിട്ടില്ല.പിടിയിലുള്ളവരുടെ മൊഴിയില്‍ ചില വൈരുധ്യമുണ്ട്. അതിനാല്‍, ഒറ്റയ്ക്കും കൂട്ടായും ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button