കൊച്ചി•കുപ്പികളില്‍ നിറച്ച പച്ച നിറത്തിലുള്ള ദ്രാവകം. കണ്ടാല്‍ പച്ചമാങ്ങാ ജ്യൂസ് ആണെന്ന് തോന്നും. പ്രേംകുമാര്‍ ടി.ആര്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണിത്.
ഇത് പച്ച മാങ്ങ ജൂസല്ല കരിമ്പിൻ ജൂസുമല്ല. ചാലക്കുടിപ്പുഴയിലെ ഇന്നത്തെ വെള്ളമാണെന്ന് അദ്ദേഹം പറയുന്നു. വൈകുന്നേരം അഞ്ച് മണിക്ക് ശേഖരിച്ചതാണിത്. വ്യവസായ ശാലകളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങളാണ് പുഴയെ ഈ അവസ്ഥയില്‍ എത്തിച്ചത്.
“നിറ്റ ജലാറ്റിൻ, പി.സി.ബി, സർക്കാർ, ബ്യൂറോക്രസി, മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ, കോടതികൾ, രാജ്യത്തെ നിയമങ്ങൾ, ഭരണഘടന എല്ലാം നീണാൾ വാഴട്ടെ. പ്രാദേശിക ഭരണകൂടങ്ങളും. നീണാൾ വാഴട്ടെ. വെള്ളം കുടിച്ച് മരിക്കാൻ അവസരമൊരുക്കിയ എല്ലാവർക്കും സ്വസ്ഥി”- പ്രേംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ചാലക്കുടിപ്പുഴയുടെ നിറം മാറ്റത്തിനെതിരെ നടന്ന പ്രതിഷേധറാലിയും യോഗംവും ദീപം തെളിക്കലും സാഹിത്യകാരന്‍ കൂഴൂർ വിത്സൺ ഉദ്ഘാടനം ചെയ്തു.
Post Your Comments