KeralaLatest NewsNews

ലസിത പാലയ്ക്കലിനെതിരെ കേസെടുത്തു

കണ്ണൂര്‍•പിണറായി കൂട്ട കൊലക്കേസ് പ്രതി സൗമ്യ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത ബി.ജെ.പി വനിതാ നേതാവ് ലസിത പാലയ്ക്കലിനെതിരെ പോലീസ് കേസെടുത്തു.

സി.പി.ഐ.എം പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് മഹിളാമോര്‍ച്ചാ നേതാവിനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തത്.

ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 ാം വകുപ്പ് പ്രകാരവും മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കും വിധം ക്രമസമാധാന ലംഘനമുണ്ടാക്കിയതിന് 120 (O) വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button