KeralaLatest NewsNewsIndia

ലിഗയുടെ സഹോദരിയെ സഹായിച്ചതിന് പോലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കാണാതായതിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയിന്മേല്‍ പൊലീസ് വേട്ടയാടുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും ദിവസേന കയറിയിറങ്ങുകയാണെന്നും അശ്വതി പറഞ്ഞു. സാമ്പത്തികത്തട്ടിപ്പ് ആരോപണത്തില്‍ നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ലിഗയുചടെ സഹോദരിയെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവു നടത്തി എന്നാരോപിച്ച് അശ്വതിക്കെതിരെ പരാതി നല്‍കിയത് കോവളം സ്വദേശി അനിലാണ്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ ഒരു മണിക്കൂറിനകം ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. അവിടത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അശ്വതി പിന്നാലെ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാര്‍ ഫൗണ്ടേഷന്‍ ഓഫിസില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. രാത്രിയും പൊലീസ് എത്തി. അതോടെ കെട്ടിടത്തിന്റെ ഉടമയ്ക്കും അതൃപ്തിയായി. മുളവനയില്‍നിന്നു രണ്ടാഴ്ച മുന്‍പാണ് ഓഫിസ് ഇവിടേക്കു മാറിയതെന്ന് അശ്വതി പറയുന്നു.

ലിഗയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച അശ്വതിക്കെതിരെ പലഭാഗത്തു നിന്നും ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അശ്വതിക്കെതിരെ കേസെടുക്കുന്നത് ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.

അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള പ്രതികരണത്തിന് ഫലമാണ് അശ്വതിക്ക് മേല്‍ ഉണ്ടായ കേസെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button