വഴിതെറ്റിയ യുവതിക്ക് സഹായം വാഗ്ദാനം നല്കി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായി പരാതി. പൂഞ്ച് സ്വദേശിനിയായ യുവതിയെ കഴിഞ്ഞ മാര്‍ച്ച് പത്തിനായിരുന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ബലാത്സംഗത്തിനിരയാക്കിയത്. മൂന്ന് പേര് ചേര്‍ന്നാണ് തന്നെ ക്യാമ്പിലേക്ക് കൂട്ടികൊണ്ടുപോയത്. അക്കൂട്ടത്തില്‍ ഒരാളാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
കശ്മീരി യുവതി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുവിന്റെ വീട്ടിലേക്ക് പോയ തനിക്ക് വഴി തെറ്റിയതായും തന്നെ സഹായിക്കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
Post Your Comments