Latest NewsNewsIndia

വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ഇന്റേണ്‍ഷിപ്പും പുരസ്‌കാരങ്ങളും പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ അവധിക്കാല ഇന്റേണ്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റേണ്‍ഷിപ്പ് മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വഛ്ഭാരത് വേനല്‍ക്കാല ഇന്റേണ്‍ഷിപ്പിനായി വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു.

ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്ത ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരങ്ങളും നല്‍കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മന്‍ കീ ബാത്തില്‍ ആയിരുന്നു ഈ പ്രഖ്യാപനം.ഇന്റേണ്‍ഷിപ്പിന്റെ അവസാനം മികച്ച സേവനം ചെയ്ത വിദ്യാര്‍ഥിയെ കോളേജ് തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തിരഞ്ഞെടുത്ത് പുരസ്കാരങ്ങള്‍ നല്‍കും.

‘കോളേജ് വിദ്യാര്‍ഥികളും എന്‍സിസി, എന്‍എസ് എസ് അംഗങ്ങളും നെഹ്‌റു യുവകേന്ദ്ര വിദ്യാര്‍ഥികളും ഈ ഉദ്യമത്തില്‍ പങ്കാളികളായി സാമൂഹ്യ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു. ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ക്ക് ഒരു ഗ്രാമത്തെ ദത്തെടുക്കാം. മെയ് 1നും ജൂലായ് 31 നുമിടയിലുള്ള ദിവസത്തില്‍ 100 മണിക്കൂറാണ് ഇന്റേണ്‍ഷിപ്പ് സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button