തിരുവനന്തപുരം നാലാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള നാഷണല്‍ കരിയര്‍ സെന്ററില്‍ സ്‌റ്റോര്‍ കീപ്പറുടെ (പരസ്യ നം. 02/2018, ക്രമ നം. 01) ഒരു (പൊതുവിഭാഗം) ഒഴിവിലേക്ക് സെന്‍ട്രല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍: 9300-34800. ഗ്രേഡ് പേ: 4200. വയസ്: 28.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ തത്തുല്യ അംഗീകൃത സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രായോഗിക പരിചയവും. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദവും അംഗീകൃത സ്ഥാപനത്തില്‍നിന്ന് കോമേഴ്‌സ്യല്‍/ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമയുമുണ്ടാവണം.
നിയമനം തിരുവനന്തപുരത്താണെങ്കിലും ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. അപേക്ഷകള്‍ മെയ് എട്ടിനകം ഡെ. ഡയറക്ടര്‍ (റിഹാബ്)ഐ/സി, നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്, നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ലഭിക്കണം. 2018 ഏപ്രില്‍ 27 ലെ എംപ്ലോയ്‌മെന്റ് ന്യൂസില്‍ വിശദവിവരമുണ്ട്. അപേക്ഷാ ഫോം തയ്യാറാക്കേണ്ട സംബന്ധിച്ച വിവരത്തിന്: ഫോണ്‍: 0471-2531175.
അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം, മണിപ്പുര്‍, ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ല, ലക്ഷദ്വീപിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും വിദേശത്തും വിദേശ രാജ്യങ്ങളിലും താമസിക്കുന്നവരുടെ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15.
Also read ;സൗദിയില്‍ ഒഴിവുകള്‍: റിക്രൂട്ട്‌മെന്റ് കോഴിക്കോട്ട്
Post Your Comments