ദുബായ്: ഗതാഗത കുരുക്കിന് ആശ്വാസമായി ദുബായ് ആര്‍ടിഎയുടെ പുതിയൊരു പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നു. ശൈഖ് റാഷിദ് റോഡില്‍ രണ്ടിടത്ത് ഇരുവശത്തേക്കും നാല് വരികളോടെയുള്ള തുരങ്ക പാതയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വ്യാഴാഴ്ച പാത തുറന്നു കൊടുക്കും. കരാമയിലെ ദുബായ് ഫ്രെയിമിനടുത്തായാണ് ഈ പാത.
ശൈഖ് റാഷിദ് റോഡില്‍ അല്‍ ഗര്‍ഹൂദിലും മിന റാഷിദിലുമാണ് ഈ തുരങ്ക പാതകള്‍ നിര്‍മിച്ചിരിക്കുന്നത്. ശൈഖ് റാഷിദ് റോഡിലേക്കും ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിലേക്കുമുള്ള വാഹനഗതാഗതം സുഗമമാക്കുന്നതിനായാണ് ഈ തുരങ്കപാതകള്‍ പണിതതെന്ന് ദുബായ് ആര്‍.ടി.എ. ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി.
അല്‍ ഷന്ദഘയിലേക്കുള്ള ശൈഖ് റാഷിദ് റോഡിലെ ഇന്റര്‍സെക്ഷന്‍, അല്‍ കുവൈത്ത് സ്ട്രീറ്റിലേക്കുള്ള ഇന്റര്‍സെക്ഷനിലേക്കുമാണ് തുരങ്കങ്ങള്‍ പണിതിരിക്കുന്നത്. ഇതോടെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു
Post Your Comments