ന്യൂഡല്‍ഹി: ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെ മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ്. നേരത്തെ ഒന്നാം സ്ഥാനം ശശി തരൂരിനായിരുന്നു.
6.77 മില്യണ്‍ ആള്‍ക്കാരാണ് ട്വിറ്ററില്‍ രാഹുലിനെ പിന്തുടരുന്നത്. നിലവില്‍ 6.7 മില്യണ്‍ ആള്‍ക്കാരാണ് ശശി തരൂരിനെ പിന്തുടരുന്നത്. രാഹുല്‍ ഗാന്ധിക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് തെളിവാണ് ഇതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
പൊതുജനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടചെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ എത്തിക്കുന്നതാണ് രാഹുലിന്റൈ പിന്തുണ കൂടാന്‍ കാരണമെന്ന് എഐസിസി സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന പറഞ്ഞു. ട്വിറ്ററില്‍ മാത്രമല്ല മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും രാഹുലിന് പിന്തുണ വര്‍ദ്ധിക്കുന്നതായും അവര്‍ പറഞ്ഞു.
Post Your Comments